.......🌋
ബാംഗ്ലൂർ ഡേയ്സ് സിനിമയിലെ ദുൽഖറിൻ്റെ ഡയലോഗ് എല്ലാരും ഓർക്കുന്നില്ലേ.. അതേ മലയാളികൾ ഒരു പ്രഷർ കുക്കറിന്റെ അകത്താണ്. പ്രഷർ കൂടി കൂടി ഒരുദിവസം അതങ്ങു പൊട്ടി തെറിക്കും.. ശൂ...!!!
ആശങ്കയുടെ ഒരു ചീട്ടു കൊട്ടാരം കെട്ടുകയാണ് ജീവിതത്തിൽ നാം ഓരോരുത്തരും.. പരീക്ഷയ്ക്ക് മുൻപ് ആശങ്ക.. സ്റ്റാഫ് റൂമിൽ കേറാൻ ആശങ്ക.. റിസൾട്ട് വരുമ്പോൾ ആശങ്ക.. ഇഷ്ടമുള്ള ആളോട് അതു തുറന്നു പറയാൻ ആശങ്ക.. ഇഷ്ടമില്ലെങ്കിൽ അതു പറയാൻ ആശങ്ക.. കല്യാണം കഴിക്കാൻ ആശങ്ക.. രോഗം വരുമോ എന്ന ആശങ്ക.. രോഗം വന്നാൽ മാറുമോ എന്ന ആശങ്ക.. ജോലി കിട്ടുമോ എന്ന ആശങ്ക.. അങ്ങനെ അങ്ങനെ ആശങ്കയോട് ആശങ്ക.. ഈ ഓരോ സംഭവങ്ങളും കഴിയുമ്പോൾ ചീട്ടുകൊട്ടാരം പോലെ ആ ആശങ്ക നാമാവശേഷമാകും.. പിന്നീട് ജീവിതത്തിൽ ഒരിക്കൽ പോലും നമ്മൾ ഈ ആശങ്കയെ കുറിച്ചു ചിന്തിക്കാറില്ല!
ഇവിടെ പ്രസ്കതമായ ഒരു ചോദ്യമുണ്ട്. ആശങ്ക നല്ലതാണോ?
ശാസ്ത്രം പറയുന്നത് ഒരു നിശ്ചിത പരിധി വരെ ആശങ്ക നല്ലതാണ്. അതു നമ്മെ കൂടുതൽ ഊർജവും ഉന്മേഷവും ഉള്ളവരാക്കുകയും നമ്മൾ ചെയ്യാൻ പോകുന്ന പ്രവർത്തി വിജയകരമായി പൂർത്തിയാക്കാൻ സഹായിക്കുകയും ചെയ്യും.. എന്നാൽ ആശങ്ക പലപ്പോഴും ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തുന്നത്. അതു നമ്മുടെ ശരീരത്തെ ഒരു പ്രതിസന്ധി ഘട്ടത്തിലേക്ക് തള്ളിവിടുകയും, പതിയെ പതിയെ എല്ലാ അവയവങ്ങളുടെയും പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുകയും നമ്മുടെ ശരീരത്തെ നിര്ജീവമാക്കുകയും ചെയ്യും. അങ്ങനെ നോക്കിയാൽ എന്തു കൊണ്ടും നല്ലതു ആശങ്ക ഇല്ലാതിരിക്കുന്നത് തന്നെയാണ്!
നാം ജീവിക്കുന്ന ചുറ്റുപാടും സമൂഹവും വിശ്വസിക്കുന്ന മതവും കുടുംബവും ഒക്കെ പലപ്പോഴും നമ്മിൽ ആശങ്കയുടെ വിത്തുകൾ പാകുകയും അതിനെ നട്ടു നനച്ചു വളർത്തുകയും ചെയ്യാറുണ്ട്. എന്നാൽ അതിൽ നിന്നൊക്കെ നമ്മെ അകറ്റി നിർത്താൻ നമ്മൾ ശ്രേമിക്കണം. എന്റെ നിറവും എന്റെ വിദ്യാഭ്യാസ യോഗ്യതയും എന്റെ ശരീരവും എന്റെ നിലപാടുകളും എന്റെ നീളവും എന്റെ ശരീരഭാരവും ഒക്കെ തന്നെയും എന്റേതാണ് എന്നുള്ള ഉറച്ച വിശ്വാസം നമുക്ക് ഉണ്ടാകണം. നമ്മൾ നേടുന്ന വിജയങ്ങളും പരാജയങ്ങളും അല്ല മറിച്ചു നമ്മൾ അതിനു വേണ്ടി നടത്തുന്ന പരിശ്രമത്തെയും പ്രയത്നത്തെയും നാം ആഘോഷിക്കണം.
ഇന്നലെയും നാളെയുമല്ല, ഇന്നാണ് നമ്മുടെ കയ്യിൽ ഉള്ളത്. അതിനെ പറ്റുന്ന അത്രയും മനോഹരമാക്കുക. അതിമനോഹരമാക്കുക..
നിന്നോടുള്ള നിന്റെ സ്നേഹം കരകവിഞ്ഞു മറ്റുള്ളവരിലേക്ക് ഒഴുകട്ടെ, ആശങ്കകളെ മാറ്റി നിറുത്തി നിനക്കു ഉള്ളതിനെ ഓർത്തു അഹങ്കാരിക്കുക!വലിയ സ്വപ്നങ്ങൾ കാണുക. അവയ്ക്കായി പരിശ്രമിക്കുക, ക്ഷമയോടെ നേടിയെടുക്കുക! ഈ ലോകത്തിൽ നിന്റെ കയ്യൊപ്പു ചാർത്തി കടന്നു പോകുക!!
absolutely right..Hats off👍👍
❣️❣️
Ithippo enthu parayanamenn aashanka aayallo...🤭🤭🤭 good writing.... oru motivational speakere evdeyo kanunnund...🥰🥰🥰
Absolutely right
Super😘😘