top of page
Writer's pictureThresiamma Gilbert

സുഖമാണോ? Koott Ask's!

Updated: Jul 18


സുഖമാണോ? Koott Ask's!

സുഖമാണോ എന്ന ചോദ്യം ചോദിക്കപ്പെടുമ്പോൾ ചോദിക്കുന്ന ആൾക്കും ഉത്തരം പറയുന്ന ആൾക്കും അറിയാം ഉത്തരം എന്താണെന്നും അത് പലപ്പോഴും ശെരിയായ ഉത്തരമല്ലെന്നും.. പ്രതീക്ഷിക്കുന്നതിൽ നിന്ന് വിപരീതമായ ഉത്തരം കിട്ടിയാൽ അതിനെ സ്വീകരിക്കാൻ കഴിയുകയുമില്ല എന്നതാണ് വാസ്തവം. പിന്നെ എന്തിനാണ് ആ ചോദ്യം ചോദിക്കുന്നത് എന്നത് ഇപ്പോഴും ഉത്തരമില്ലാത്ത ഒരു ചോദ്യം ആണ്. മാനസിക അവസ്ഥകൾ പലപ്പോഴും വിശദീകരിക്കുക ഏറെ ബുദ്ധിമുട്ടുള്ള ഒരു പ്രയത്നം തന്നെയാണ്...ശാരീരിക അവസ്ഥകളെ സംബന്ധിച്ചിടത്തോളം ഇത് വളരെ എളുപ്പമുള്ള ഒരു പ്രക്രിയ ആണ്...

"അവനെ ഊളമ്പാറയിൽ കൊണ്ടാക്കാൻ സമയമായി" , "അവൾക്ക് ഭ്രാന്താണ് ", "കുറച്ചു നെല്ലിക്കാ തളം എടുക്കട്ടെ"

എന്ന സംഭാഷണ ശകലങ്ങൾ വളരെയേറെ നമ്മുടെ ജീവിതങ്ങളുടെ ഭാഗമായി കഴിഞ്ഞു.. എന്നാൽ അവ നിങ്ങളുടെ ജീവിതത്തിൽ യാഥാർഥ്യമാകുന്നതിനെ പറ്റി നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?? അതിൻ്റെ ഭീകരത എത്രത്തോളം ആണെന്ന് എന്തെങ്കിലും വിവരം ഉണ്ടോ?? സ്വയം ചോദിച്ചു നോക്കൂ.. അങ്ങനെ ഒരു അവസ്ഥ വന്നാൽ അതിനെ നിങ്ങൾക്ക് കൈകാര്യം ചെയ്യാൻ സാധിക്കുമോ? മാനസിക ആരോഗ്യം എന്നത് രോഗമുള്ള അവസ്ഥയും രോഗമില്ലാത്ത അവസ്ഥയുമല്ല മറിച്ച് അത് ഒരു തുടർച്ചയായ അവസ്ഥയാണ്...അതിൽ എറ്റകുറച്ചിലുകൾ ഉണ്ടാകാം...നേരെ തന്നെ പോകാം...വ്യതിയാനങ്ങൾ ഒന്നുമില്ലാതെയും പോകാം....വലിയ വ്യതിയാനങ്ങൾ ഉണ്ടാകാം...എല്ലാ അവസ്ഥകളിലും നമുക്ക് നമ്മളെ കൈകാര്യം ചെയ്യാൻ സാധിക്കുകയില്ല....അതിനാൽ തന്നെ നമ്മുടെ ജീവിതത്തിൽ ഒരു സൈക്കോളജിസ്റ്റിൻ്റെ ഇടപെടൽ അനിവാര്യമാണ്...

നമ്മെ അനാരോഗ്യകരമായ അവസ്ഥകളിലേക്ക് തള്ളിവിടാതെ നമ്മുടെ ഉള്ളിലുള്ള കഴിവുകളെ തിരിച്ചറിഞ്ഞു അവയെ പരിപോഷിപ്പിച്ചു നമ്മൾ എന്ന വ്യക്തിയെ രൂപപ്പെടുത്താൻ അവർക്ക് കുറെ കാര്യങ്ങൾ ചെയ്യാൻ സാധിക്കും....എല്ലാർക്കും ഒരു പേഴ്സണൽ സൈക്കോളജിസ്റ്റ് ഉണ്ടകണമെന്നത് ഇന്നത്തെ ലോകത്തിൻ്റെ ആവശ്യമാണ്, അനിവാര്യതയാണ്....

പൊട്ടി കിടക്കുന്ന കളിപ്പാട്ടം നേരെ ആക്കി കിട്ടുമ്പോൾ ഒരു കുട്ടിക്ക് ഉണ്ടാകുന്ന സന്തോഷം, അലങ്കോലമായി കിടക്കുന്ന മുറി ഒതുക്കി പെറുക്കി വെച്ച് കഴിഞ്ഞു അത് കാണുമ്പോൾ നമുക്ക് കിട്ടുന്ന സംതൃപ്തി, ഒരുപാട് കാലങ്ങൾ ആയി കണ്ടിട്ടില്ലാത്ത സുഹൃത്തിനെ കാണുമ്പോൾ ഉണ്ടാകുന്ന ആശ്ചര്യം ഒക്കെ തന്നെയും തെറാപ്പി എടുക്കുന്ന വേളകളിൽ നമുക്ക് അനുഭവിക്കാൻ സാധിക്കും.... എന്നാൽ എല്ലാ സെഷനുകളിലും ഒരേ അനുഭവം ലഭിക്കണമെന്നും ഇല്ല...ചില സെഷൻസ് നമ്മിൽ ഒരു വ്യത്യാസവും ഉണ്ടാക്കുകയും ഇല്ല...ഒരുപക്ഷേ ഒരു വലിയ കാലയളവിൽ മാറ്റങ്ങൾ കൊണ്ടുവരാനാകും ചില സെഷൻസ് ഉപയോഗപ്രദമാകുന്നത്....


അതിനാൽ തന്നെ മാനസിക ആരോഗ്യവും അതിൻ്റെ പ്രാധാന്യവും ജീവിതത്തിൽ ഉടനീളം അനുഭവഭേദ്യമാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്...നമ്മുടെ ജീവിതത്തിൻ്റെ ഭാഗമായി അതിനെ മാറ്റേണ്ടത് നമ്മുടെ ചുമതലയാണ് ...അതിൻ്റെ പ്രാധാന്യവും ഇനിയും ഉൾകൊള്ളാൻ നമ്മൾ തയാർ ആകാതെ ഇരുന്നാൽ അതിൻ്റെ ഭവിഷ്വത്ത് വളരെ വളരെ വലുതായിരിക്കും....പുതിയ ശീലങ്ങൾ നമുക്ക് ജീവിതത്തിലേക്ക് കൊണ്ട് വരാം അനാവശ്യ ശീലങ്ങളെ ജീവിതത്തിൽ നിന്നകറ്റാം...നമ്മുടെ ജീവിതം നമ്മുടെ ഉത്തരവാദിത്വം തന്നെയാണ്...അത് എങ്ങിനെ ജീവിച്ചു തീർക്കണമെന്ന് നിങ്ങൾ തന്നെ തീരുമാനിചോളൂ...


 

Hi, Like what you read? If you would like to book a session 👉🏽

സുഖമാണോ? Koott Ask's!


Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page