top of page
Writer's pictureThresiamma Gilbert

നീ ആരാണ്? | Thresiamma Gilbert

Updated: May 26


നീ ആരാണ്? | Thresiamma Gilbert

നാളികേരത്തിന്റെ സമ്പന്നത കൊണ്ടും പ്രകൃതി ഭംഗി കൊണ്ടും ആരോഗ്യ മികവ് കൊണ്ടുമൊക്കെ ലോകം മുഴുവൻ അറിയപ്പെടുന്ന കേരളത്തിന്റെ മണ്ണിൽ ജനിച്ചു വളർന്ന നിങ്ങളോടു ഓരോരുത്തരോടും ആണ് എന്റെ ഈ ചോദ്യം, നീ ആരാണ് ?


ഒട്ടും തന്നെ ചിന്തിക്കാതെ നിങ്ങൾ നിങ്ങളുടെ പേര് പറയുമായിരിക്കും, എന്നാൽ ഞാൻ എന്റെ ചോദ്യം പിന്നെയും ആവർത്തിക്കുകയാണ്. നീ ആരാണ്?


മനസ്സിൽ എന്നെക്കുറിച്ച് പിറുപിറുത്തുകൊണ്ടു ഒരുപക്ഷേ നിങ്ങൾ പണ്ട് മുതൽ പറഞ്ഞു ശീലിച്ച ഒരു പാരഗ്രാഫ് വലുപ്പമുള്ള വിവരണം പറയുമായിരിക്കും, എന്നാൽ ഞാൻ നിർത്താൻ തയ്യാറല്ല. എന്റെ ചോദ്യശരം ഞാൻ വീണ്ടും നിങ്ങൾക്ക് നേരെ തൊടുക്കുകയാണ്. നീ ആരാണ്?


പഠിച്ചു വെച്ച ഉത്തരങ്ങൾ ഒക്കെ പറഞ്ഞു കഴിഞ്ഞല്ലേ. ഇനിയൊന്നു നല്ലപോലെ ചിന്തിക്കൂ.. മനുഷ്യന്മാർക്കു മാത്രം കിട്ടിയ പ്രത്യേക കഴിവ് ആണ് ചിന്ത എന്നൊക്കെയല്ലേ പറയാറ്, അപ്പോൾ അതൊന്നു ഉപയോഗിച്ചു നോക്ക്..


വളരെ പ്രസിദ്ധരായ മനുഷ്യരിൽ ആരെയെങ്കിലും കുറിച്ചായിരുന്നു ഞാൻ നിങ്ങളോടു ചോദിച്ചിരുന്നതെങ്കിൽ ഒരുപക്ഷേ നിങ്ങൾ വാതോരാതെ സംസാരിക്കുമായിരുന്നു. പക്ഷെ നമ്മുടെ കാര്യം വരുമ്പോൾ അതുപോലെ നമുക്ക് പറയാൻ കഴിയുന്നില്ലെങ്കിൽ അതിനർത്ഥം നമ്മൾ നമ്മളെ അത്രയധികം അറിയാൻ ശ്രേമിച്ചിട്ടില്ല എന്നത് തന്നെയാണ്..


നമ്മൾ ആരാണ് എന്നു വിവരിക്കുമ്പോൾ അതിൽ ഉൾപ്പെടുക നമ്മുടെ ജീവിതമാണ്.. നമ്മുടെ ഇഷ്ടങ്ങളാണ്.. നമ്മുടെ ആഗ്രഹങ്ങളാണ്.. നമ്മുടെ സ്വപ്നങ്ങളാണ്.. നമ്മുടെ അതിജീവനങ്ങളാണ്.. നമ്മുടെ ബലഹീനതകളാണ്.. നമ്മുടെ പരാജയങ്ങളാണ്.. നമുക്ക് ചുറ്റുമുള്ള ജീവിതങ്ങളാണ്.. നമ്മുടെ യാത്രകളാണ്.. അങ്ങനെ നമ്മളെ തന്നെയാണ് നാം അതിൽ വരച്ചു കാണിക്കേണ്ടത്.. ആ വിവരണത്തിനു ജീവനുണ്ടാകണം കാരണം അത് നമ്മുടെ ജീവിതമാണ്!


ജനനം മുതൽ മരണം വരെ നമ്മൾ കടന്നു വന്ന എല്ലാ നിമിഷങ്ങളും ഒരുമിച്ചാണ് നമ്മെ രൂപപ്പെടുത്തുന്നത്. നമുക്കു പരിചയമില്ലാത്ത ഒരുപാട് മനുഷ്യർ നമ്മുടെ ജീവിതത്തെ സ്വാധീനിച്ചിട്ടുണ്ട്, നാം അറിയുന്ന പലരും അതിനേക്കാൾ നമ്മുടെ ജീവിതത്തെ സ്വാധീനിച്ചിട്ടുണ്ടാകാം. ചിലർ ഒരു സ്വാധീനവും ചെലുത്തിയിട്ടുമില്ലായിരിക്കാം. എന്തു തന്നെ ആയാലും എല്ലാ ജീവിത നിമിഷങ്ങളുടെയും ഒരു ആകെത്തുകയാണ് നീ..


ഈ പരിണാമപ്രക്രിയായിൽ ആവശ്യമുള്ളതും അവശ്യമില്ലാത്തതുമായ കുറെ സ്വഭാവ സവിശേഷതകൾ നിന്നിലേക്ക്‌ വന്നു ചേർന്നിട്ടുണ്ടാകും. അതു സ്വാഭാവികമാണ്, എന്നാൽ നെല്ലിൽ നിന്നു പതിരു വേർത്തിരിക്കേണ്ടത് അത്യാവശ്യമാണ്. അതിനാൽ നിന്നിലെ ദുര്ഗുണങ്ങളെ തിരിച്ചറിഞ്ഞു അവയെ നിന്നിൽ നിന്നു അകറ്റുവാൻ പ്രത്യേകം ശ്രദ്ധിക്കണം. അങ്ങനെ നീ ആഗ്രഹിക്കുന്ന രീതിയിൽ നിന്നെ നീ രൂപപ്പെടുത്തുക.


എന്റെ ചോദ്യം ഞാൻ ആവർത്തിക്കുകയാണ്, നീ ആരാണ്? Thresiamma Gilbert


12 Comments

Rated 0 out of 5 stars.
No ratings yet

Add a rating
Sibin Balu
Sibin Balu
Oct 09, 2021

Nice writing dear.... philosophy thinkingil thanne mattam kond vanna chodhyam aan... njaan aaranu.. mattoru Decartesne kandumuttiyapole.....🥰🥰🥰 keep ur pen on writing.... waiting for the next....😁😁😁

Like

Bhagyanadh M A
Bhagyanadh M A
Oct 09, 2021

Nice one chechi.... Waiting for more.❤️❤️❤️

Like

7736839704.sv
Oct 09, 2021

A lot of thinkers ...

Like

adharshaji
Oct 09, 2021

Waiting for more❣️

Like

Thought provoking work💯🤩

Like
bottom of page